•  +919809874355

  •  info@ymcaovungal.com

About Us

ABOUT YMCA

ചെറിയമുണ്ടം പഞ്ചായത്തിലെ പ്രധാന പ്രദേശമായ തലക്കടത്തൂർ ഓവുങ്ങലിൽ ഒരു സാംസ്കാരിക സംഘടനയെ കുറിച്ച് 1975 കളുടെ അവസാനത്തിൽ ആലോജിക്കുകയും അങ്ങനെ പട്ടാളപ്പടി കേന്ദ്രമായി യങ് മെൻസ് കൾച്ചറൽ അസോസിയേഷൻ രൂപീകൃതമാവുകയും ചെയ്തു. അക്കാദമിക് വിദ്യാഭ്യാസം നന്നേ കുറവായിരുന്ന അന്ന് ഓവുങ്ങൽ എൽ പി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിൽ ഒത്തു കൂടിയിരുന്ന ടീം ഓവുങ്ങൽ എന്ന അറിയപ്പെട്ടിരുന്ന വിദ്യാ സമ്പന്നരായ ഒരു പറ്റം ചെറുപ്പക്കാരുടെ ആശയം ആയിരുന്നു അത്.. അവർ നേരിട്ട പ്രധാന വെല്ലുവിളി അക്കാലത്തു അവർക്കു മാതൃകയാക്കാൻ തക്ക രൂപത്തിൽ ഉള്ള സംഘടനകൾ ഒന്നും തന്നെ ആ കാലഘട്ടത്തിൽ രൂപീ കരിക്കപ്പെട്ടിരുന്നില്ല അതിനാൽ തന്നെ അവരുടെ മനസ്സിലുള്ളതും പുറം നാടുകളിൽ കണ്ടതും ആയ കാര്യങ്ങൾ കൂട്ടി യോജിപ്പിച്ചു ഒരു സംഘടനക്കു രൂപം നൽകുക യായിരുന്നു ഈ സംഘടന കാലങ്ങൾ അതി ജീവിക്കണം എന്ന് അവർ മുൻ കൂട്ടി കണ്ടിരുന്നു എന്ന് വേണം പറയാൻ ശക്തമായ ഒരു ഭരണഘടന അവർ എഴുതി തയ്യാറാക്കി. കൃത്യമായ സംഘടന സംവിധാനത്തിലേക്ക് മാറാൻ പിന്നെയും വർഷങ്ങൾ എടുത്തു തൊള്ളായിരത്തി എണ്പതുകളുടെ ആദ്യ പാദത്തി ലാണ് സംഘടന സർക്കാർ സംവിധാനങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനും നിയമാനുസൃതമായചട്ട കൂടുകളിലേക്കു സംഘടനയെ വാർത്തെടുക്കാനും തീരുമാനിച്ചത് അശ്ളീല മാസിക കളും മറ്റും സജീവ മായിരുന്ന അക്കാലത്തു പ്രദേശം നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലു വിളിയും അത് തന്നെയായിരുന്നു അത്തരം മോശം പുസ്തകങ്ങള്ക്കെതിരെ സംഘടനാ ശക്തമായ നിലപാടുമായി മുന്നോട്ടു വന്നു . ഭക്ഷ്യ ക്ഷാമം രൂക്ഷമായ അക്കാലത്തു സർക്കാർ റൊട്ടി വിതരണം ഔദ്യോദികമായി തന്നെ സംഘടന ഏറ്റെടുത്തു. പിന്നീട് സംഘടന അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെ എല്ലാം കടന്നു പോയി . തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് സ്വയം തൊഴിൽ പരിശീലനം/ഷട്ടിൽ ടൂർണമെന്റ്/ഫുട്ബോള് ടൂർണമെന്റ് / ജില്ലാതല ചെസ്സ് ടൂർണമെന്റ് അങ്ങനെ നിരവധി മേഖലകളിൽ ക്ലബ് കഴിവ് തെളിയിച്ചു.. ഒരു ജോലിയും ചെയ്യാതെ കറങ്ങി നടക്കുന്ന യുവത്വമാണ് ഇത്തരം ക്ലബ് കൾക്കു പിന്നിൽ എന്ന പതിവ് പല്ലവി തിരുത്തി. അധ്യാപകർ/പോലീസ്/അഗ്നിശമന രക്ഷാ സേന/ ഡോക്ടർമാർ/എൻജിനീയർ മാർ/യൂറോപ്യൻ നാടുകളിൽ ഉന്നത വിദ്യാഭ്യാസത്തിന് ഉയർന്ന സ്കോളർഷിപ് നേടിയവർ/രാഷ്ട്രീയ മേഖലയിലെ പ്രമുഖർ/ തദ്ദേശ ഭരണ സാരഥികൾ അങ്ങനെ എണ്ണി യാൽ ഒടുങ്ങാത്ത അത്രയും മേഖലയിൽ ക്ലബ് പ്രവർത്തകർ എത്തി പെട്ട് നിൽക്കുന്നു.. ഇത് ക്ലബ് മനുഷ്യന്റെ യുവത്വം നശിപ്പിക്കുന്ന ഒന്നല്ല മറിച്ചു അവനെ കർമ്മ ശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന് സമൂഹത്തിനു ബോധ്യമാക്കുന്ന ഒന്നായി മാറി. നവ മാധ്യമങ്ങൾ പോയിട്ട് പരമ്പരാഗത ഇലക്ട്രോണിക് മാധ്യമങ്ങൾ പോലും സാർവത്രിക മാകാത്ത ഒരു കാല ഘട്ടത്തിൽ യുവാക്കൾക്ക് നന്മയുടെ വാതായനം തുറന്നിടുക എന്ന അങ്ങേയറ്റം ശ്രമകരമായ ദൗത്യമാണ് ക്ലബ് ഏറ്റെടുത്ത് സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ , കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ കുട്ടികളെ വാർത്തെടുക്കാനും ഒരു നവ യുഗ ഭാരതത്തിനായി അവരെ സജ്ജമാക്കാനും സാധിച്ചു. വളർന്നു വരുന്ന പുതു തലമുറക്ക്‌ ഫുട്ബോൾ രംഗത്ത് പ്രതേക പരിശീലകനെ തന്നെ ഏർപ്പെടുത്തി ആധുനിക രീതിയിൽ പരിശീലനം നൽകി വരുന്നു ആരോഗ്യ മേഖലയിൽ പ്രദേശത്തിന് പുത്തനുണർവേകാൻ വൈ.എം.സി.എ യുടെ ശ്രമഫലമായി സാധിച്ചു. നിരവധി ആരോഗ്യ ക്യാമ്പ്കളും ബോധ വൽക്കരണ ക്യാമ്പ്കളുമാണ് സംഘടന നടത്തിയത് ആരോഗ്യമുള്ള ജനതക്ക് ആരോഗ്യമുള്ള ചുറ്റു പാടും വേണമെന്ന ആഗ്രഹത്തിൽ സംഘടനാ വര്ഷത്തിൽ നിരവധി തവണ നാട് വൃത്തിയാക്കുന്നു സർവ്വതും വിഷമയ മായി മാറുമ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിക്കാനും നൂറു മേനി കൊയ്യാനും സാധിച്ചു നിയമ സഭാ സ്‌പീക്കർ ശ്രീ രാമകൃഷ്ണന്റെ പ്രതേക പ്രശംസ ഇക്കാര്യത്തിൽ ക്ലബ് പിടിച്ചു പറ്റി ഭിക്ഷാടന മാഫിയ നാട്ടിൽ ഭീഷണിയുയർത്തി തന്മൂലം പ്രവാസികളുടെ ഉറക്കം നഷ്ടപെട്ടപോൾ ശക്തമായ പ്രതിരോധവുമായി സംഘടന നാടിനു സുരക്ഷാ കവചം തീർത്തു... നാല് പതിറ്റാണ്ടു പിന്നിടുന്ന ഈ പ്രസ്ഥാനത്തിൽ നിന്നും പുതിയതായി രൂപം കൊണ്ട സന്നദ്ധ സേവന സംഘമാണ് റോഡ് ടാസ്ക് ഫോഴ്സ് റോഡ് നിയന്ത്രണം അപകട സ്ഥലങ്ങളിലെ രക്ഷാ പ്രവർത്തനം എന്നിവ മുൻ നിർത്തി രൂപം കൊണ്ടു .നിയമ പാലകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റി ഇന്ന് കേന്ദ്ര ഗവർമെന്റിന്റെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള അവാർഡ് ബ്ലോക്ക് ലെവൽ രണ്ടാം സ്ഥാനം നേടാനും അത് ബഹു ജില്ലാ കലക്ടറുടെ കയ്യിൽ നിന്ന് ഏറ്റു വാങ്ങാനും ചെറിയ മുണ്ടം ഗ്രാമ പഞ്ചായത്തിന്റെ പ്രതേക പ്രശംസയും ഏറ്റുവാങ്ങി ക്ലബ് ജൈത്ര യാത്ര തുടരുമ്പോൾ നാടിന്റെ ഹൃദയമല്ല ഹൃദയ മിടിപ്പ് തന്നെ ആയി മാറുകയാണ് വൈ.എം.സി.എ ഓവുങ്ങൽ.