•  +919809874355

  •  info@ymcaovungal.com

News Detailed

Cleant Tanoor Green Thanoor

മലപ്പുറം നെഹ്റു യുവകേന്ദ്രയുടെ
#ക്ലീൻ_താനൂർ #ഗ്രീൻ_താനൂർ

( പൊതു സ്ഥലങ്ങളിലെ മാലിന്യം നിർമാർജനം ചെയ്തു തൽസ്ഥാനത്തു പൂന്തോട്ടം നിർമ്മിക്കുക എന്ന പദ്ധതി)

എന്ന പദ്ധതി യുമായി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾക്ക്
ഭാഗ്യമുണ്ടായി...

ത്രിതല പഞ്ചായത്തുകളെ കൂട്ടി യോജിപ്പിച്ചു കൊണ്ടു എം.ൽ.എ. യുടെ സഹകരണത്തോടെ യാണ് ഈ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ മാത്രം. ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി
ബാഗുകളുടെ ഉപയോഗം കുറച്ചു കൊണ്ടു വരിക എന്ന ഒരു ആശയം #Y_M_C_A_ഓവുങ്ങൽ മുന്നോട്ടു വെച്ചു അതു പൂർണ്ണമായും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി .

#Clean_thanoor #green_thanoor

എന്ന ഈ പദ്ധതി ഉൽഘാടനം നിർവ്വഹിച്ചു സംസാരിച്ച ബഹു.എം.ൽ.എ. ശ്രീ വി.അബ്ദുറഹിമാൻ ഈ പദ്ധതി സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ് എന്നും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അറിയിച്ചു.

വൈ.എം.സി.എ. യുടെ കോട്ടണ്‌ ക്യാരി ബാഗ് എല്ലാ വീടുകളിലും എത്തിക്കുക എന്ന ആശയം വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം വ്യപാരികളുമായും അവരുടെ സംഘടനകളുമായും കൂടി ആലോചിച്ചു ഒരു പദ്ധതി തയ്യാറാക്കാനും നിർദ്ദേശിച്ചു....

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാപ്പു ഹാജി തുടക്കം മുതൽ എല്ലാ..സഹായങ്ങളും വാഗ്ദാനം ചെയ്തു കൂടെ ഉണ്ട്.
തന്നാൽ കഴിയുന്ന വിധത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും എന്ന് പറഞ്ഞു ബാപ്പു ഹാജിയും കൂടെ നിന്നപ്പോൾ...

രാഷ്ട്രീയ_മത_ജാതി ചിന്തകൾക്കപ്പുറം ലോകത്തിലെ ഏറ്റവും വലിയ യുവ ശൃംഖല യായ നെഹ്റു യുവ കേന്ദ്ര യിലൂടെ യുവാക്കൾ പുതു ചരിത്രം തീർക്കുകയായിരുന്നു...

ഈ പദ്ധതിക്കുവേണ്ടി രാപകൽ ഓടി നടക്കുന്ന nyk കോ- ഓർഡിനേറ്റർ സക്കീർ പൊന്മുണ്ടം എന്ന താനൂരിലെ യുവാക്കളുടെ പ്രതീക്ഷയും അവേശവുമായ യുവ സംഘാടകന്റെ അർപ്പണ ബോധം കണ്ടില്ലെന്നു നടിക്കാനാവില്ല.

താനൂരിൽ ഒരുപാട് നല്ല പദ്ധതികൾക്ക് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ക്ലബ്ബിനു
അഭിമാനം തോന്നുന്നു അതിലേറെ സന്തോഷവും...